September 05, 2009

ഇഷ്ടം

നിനക്കെന്നെ എത്രത്തോളം ഇഷ്ടമാണ്?
അവന്‍ ചോദിച്ചു.
കടലോളം...അവള്‍ പറഞ്ഞു.
ഈ ആകാശത്തോളം...? അവന്‍ ചോദിച്ചു..

അവള്‍ മൂളി.

അവനവളോട് എത്രക്കിഷ്ടമുന്ടെന്നു
അവന് പറയാന്‍ അറിയില്ലായിരുന്നു.

അവന് അവന്‍റെ കണ്പീലിയുടെ അത്ര ഇഷ്ടം
അവളോടുണ്ടായിരുന്നു..

കണ്ണിലെ കൃഷ്ണ മണിക്ക് കാവല്‍ നില്ക്കുന്ന കണ്‍ പീലിയുടെ അത്ര ഇഷ്ടം.

കാരണം

അവന് അവള്‍ കണ്ണിലെ കൃഷ്ണ മണി ആയിരുന്നല്ലോ..

No comments: