നീ എനിക്കെഴുതുമോ... അവന്‍ ചോദിച്ചു.
ഇല്ല..ചിലപ്പോള്‍...
അവള്‍ പറഞ്ഞു.
നീ എന്നെ വിളിക്കുമോ..?
അവന്‍ ചോദിച്ചു.
ഇല്ല..ചിലപ്പോള്‍...
അവള്‍ പറഞ്ഞു.
നീ എന്നെ കാണുമോ?
അവന്‍ ചോദിച്ചു.
ഇല്ല..ചിലപ്പോള്‍...
അവള്‍ പറഞ്ഞു.
അവന് സങ്കടം വന്നു..
അവള്‍ക്കും.
ദേവ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്
കത്ത് വന്ന കഥ പങ്കജ് ഉദാസ് എവിടെയിരുന്നോ പാടി.
അവര്‍ മിണ്ടാതെ ഇരുന്നു.
അവരുടെ മനസുകളില്‍ സങ്കടം നിറഞ്ഞു വന്നു.
ചിട്ടി ആയി ഹേ... ഉദാസിന്റ്റെ ശബ്ദം കരഘോഷത്തില്‍
നേര്‍ത്തു നേര്‍ത്തു വന്നു.
September 05, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment