ഇവിടെ
ഈ വിരസമായ ദൈനംദിന നിമിഷങ്ങളില്‍
ഞാന്‍ വെറുതെ ഓരോന്നോര്‍്തുപോകുകയാണ്...
വെറുതെ...
എന്റ്റെ
വെളുപ്പാന്‍ കാലങ്ങളില്‍ എന്നെ വിളിച്ചു ഉണര്‍ത്താന്‍
സുപ്രഭാതമായ്
നീ എന്നും കൂടെ ഉണ്ടെങ്കില്‍..
എന്റ്റെ
പാതിരാ തോര്‍ച്ച്ചയില്‍ എന്നെ തട്ടിയുറക്കാന്‍
താരാട്ടിന്റെ ഈണമായ്
നീ എന്നും കൂടെ ഉണ്ടെങ്കില്‍.....
എന്റ്റെ
നിദ്രയുടെ അസ്വസ്ഥയാമങ്ങളില്‍ എന്നെ തഴുകാന്‍
ഒരു കൈതലോടലലായ്
നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
സന്തോഷത്തിന്റ്റെ വേണ്തിരകളില്‍ പതഞ്ഞുയരാന്‍
ഹര്‍്ഷാശ്രൂ ആയി
നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
സങ്കടത്തിന്റ്റെ പെരുമഴയില്‍ സാന്ത്വനമായി
ഇളവെയില്‍ ചീളായ്
നീ എന്നും കൂടെ ഉണ്ടെങ്കില്‍
എന്റ്റെ
നൊമ്പരത്തിന്റ്റെ തേങ്ങലില്‍ ആശ്വാസമായ്
സ്നേഹസ്പര്‍ശമായ് നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
സ്നേത്തിന്റ്റെ മഹാപ്രളയത്തില്‍ ചങ്ങാടമായ്
മൃദു ചുംബനമായ് നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
തോന്നിവാസത്തിന്റ്റെ കനല്‍ കാറ്റില്‍
തിരുത്തലായ് ശകാരമായ് നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
വാഴ്വിന്റ്റെ മഹാപ്രയാണത്തില്‍
പധ്തികന്റ്റെ പൊതിചൊറായ് നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
ഹിമശൈല നഗരിയില്‍ വീര്‍പ്പുമുട്ടലില്‍
പ്രാണവായുവായ് നീയെന്നും കൂടെയുണ്ടെങ്കില്‍
പിന്നെ.....
എന്റ്റെ
രക്തത്തില്‍ സിരകളില്‍ മജ്ജയില്‍ മാംസത്തില്‍ മനസ്സില്‍
ഒരു പ്രണയനിലാതുള്ളിയായ് നീ അലിഞ്ഞു ചെര്‍ന്നെങ്കില്‍
എങ്കില്‍ എങ്കില്‍ എങ്കില്‍ ........
എങ്കിലുകളുടെ സ്വപ്നാടനങ്ങള്‍ക്കപ്പുരം
യാധാര്ത്യതിന്റ്റെ നഗ്ന സത്യം
മോഹങ്ങളുടെ വിഹായാസുകള്‍ക്കപ്പുരം
സത്യത്തിന്റ്റെ അതിര്‍ത്തികള്‍
കിനാവുകളുടെ വര്‍ണഭാകാള്‍ക്കും അപ്പുറം
തിരിച്ചറിവിന്റ്റെ നിറ കണ്‍ വെളിച്ചം
എങ്കിലും ഈ ദൈനംദിന വിരസതയില്‍
ഞാന്‍ ഓര്‍ത്ത് പോവുകയാണ്
നാം മറ്റാരൊക്കെയോ ആവുന്നതും
മറ്റേതോ ലോകങ്ങളിലേക്ക് പോവുന്നതും
പിന്നെ
തിരികെ തിരികെ
നാം തന്നെ ആവുന്നതും..
വാഴ്വിന്റ്റെ ദലമര്‍മ്മരങ്ങള്‍ മാത്രമാണല്ലോ........
ഞാന്‍ നിന്നെ സ്നേഹിക്കുന്നത് പോലെ
ഒരു ദലമര്‍മ്മരം.......
September 04, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment