October 29, 2009

പൂരം നടക്കുന്നു


മഴ വെയില്‍..
മഴ വെയില്‍..
ഒരു പരസ്യ വാചകം ഓര്‍മ വരുന്നോ..
ഇപ്പൊ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഡോക്ടര്‍മാര്‍ ആണ്

പ്രത്യേകിച്ച് കുട്ടികളുടെ ഡോക്ടര്‍.

എന്താ അവരുടെ വീട്ടില്‍ തിരക്ക്...!!
ഒരു പൂരത്തിന്റ്റെ അവസ്ഥ.

വല്ല ഊഞ്ഞാലോ..മറ്റോ ഉണ്ടാക്കി ഇട്ടാല്‍ നല്ലതായിരുന്നു..
കുട്ടികള്‍ക് കളിക്കാം..

ഡോക്ടര്‍ ശ്രദ്ധിക്കുക..

സര്‍ക്കാര്‍ ഡോക്ടര്‍ സമരം ചെയ്യുന്നത് വെറുതെ അല്ല...

പൂരം നടക്കുമ്പോള്‍ തൃശൂര് കാര്‍ക്ക് വീട്ടില്‍ ചുമ്മാ ഇരിക്കാന്‍ പറ്റുമോ...!!!

October 21, 2009

പഴശിരാജ

കേരള സിംഹം പഴശിരാജയുടെ പതിഞ്ഞ താളം സിനിമയെ എത്രത്തോളം ബാധിച്ചിട്ടുണ്ട്..?
എവിടെയാണ് ഒരു തണുപ്പ് തോന്നിയത്...?
ചിലപ്പോഴൊക്കെ ഒരു ഷാജി കൈലാസിന്‍റെ സാന്നിധ്യം ആവശ്യമായിരുന്നു
എന്ന് തോന്നിയിരുന്നോ ആര്‍ക്കെങ്കിലും ...!

മമ്മൂട്ടിക്ക് കാര്യമായി എന്തെങ്കിലും അതില്‍ ചെയ്യാനുണ്ടോ..
എം ടീ വാസുദേവന്‍ നായര്‍ തന്നെയാണൊ ആ സ്ക്രിപ്റ്റ് എഴുതിയത്..അതോ ...

എന്തായാലും റസൂല്‍ പൂകുട്ടിയും മറ്റു സാങ്കേതിക വിദഗ്തരും
ആ സിനിമയെ ഒരു സാധാരണയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ എത്തിച്ചു...എന്നതാണ് സത്യം...

October 07, 2009

യാത്ര


കഴിഞ്ഞ ദിവസം ഒരു യാത്ര പോയി.
അഗുമ്പേയിലേക്ക്

മനോഹരമായ ഒരു ഗ്രാമം.


മഴയുടെ സംഗീതവും.. അരുവികളുടെ ശബ്ദവും..
കാറ്റിന്‍റെ ഹുങ്കാരവും എല്ലാം കേട്ടിട്ട് എത്ര നാളായി..!!

മഴ നനഞ്ഞു നടന്നിട്ടോ...?

ഉറവ പൊട്ടി ഒഴുകി വരുന്ന ഒഴുക്കിലൂടെ
കുഞ്ഞു കുഞ്ഞു മീന്‍ കുഞ്ഞുങ്ങളെ പിടിക്കാന്‍ ശ്രമിച്ച്....

പുഴയുടെ ഒഴുക്കിനെ കീറി മുറിച്ചു നടന്ന്...

ഈ യാത്ര എന്നെ എന്‍റെ ബാല്യത്തിന്റ്റെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ടു പോയി...

ഇതു
മറക്കാന്‍ ആവാത്ത ഒരു യാത്ര....മഴ നൂലുകള്‍ കൊണ്ടു നെയ്തെടുത്ത
ഒരു സുന്ദര സ്വപ്നം പോലെ....

ചന്ദ്രനും വെള്ളവും

ചന്ദ്രനില്‍ വെള്ളം ഉണ്ടെന്നു വാര്‍ത്ത
വന്നതില്‍ പിന്നെ അതിനെ ഉപജീവിച്ച് എത്ര എത്ര sms വന്നു.

എല്ലാറ്റിലും ഒരേ ആശയം...

ഇനി അച്ചാറും കുപ്പിയും മാത്രം മതി...
വെള്ളം ചന്ദ്രനില്‍ ഉണ്ടത്രേ...

ദൈവമേ..

മദ്യം... അതിനും അപ്പുറം ചിന്തിക്കാന്‍ മലയാളി മറന്നിരിക്കുന്നു...